Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suresh Gopi

സു​രേ​ഷ് ഗോ​പി വോട്ടുവിവാദം; രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്; വീട് വിറ്റതാണെന്നു ബി​ജെ​പി

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സു​രേ​ഷ് ഗോ​പി എം​പി തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ല​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പൊ​യ്മു​ഖം അ​ഴി​ഞ്ഞു​വീ​ണെ​ന്നു തൃ​ശൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് ടാ​ജ​റ്റ്. ശാ​സ്ത​മം​ഗ​ല​ത്ത് വോ​ട്ട് ചെ​യ്ത​തി​ലൂ​ടെ ഉ​ര​ച്ചു നോ​ക്കാ​തെ ചെ​മ്പ് പു​റ​ത്തു​വ​ന്നു. എം​പി​യു​ടെ പൊ​യ്മു​ഖം അ​ഴി​ഞ്ഞു​വീ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് വി​മ​ര്‍​ശി​ച്ചു.

ഏ​തു നീ​ച​പ്ര​വ​ർ​ത്തി​യി​ലൂ​ടെ​യും ച​തി​യി​ലൂ​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നു സു​രേ​ഷ് ഗോ​പി​യും ബി​ജെ​പി​യും തെ​ളി​യി​ച്ചു. ഇ​തു പൂ​ർ​ണ​മാ​യും ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വി​ജ​യ​മാ​ണ്. അ​തു​കൊ​ണ്ട് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ളെ ച​തി​ച്ച​തി​നു ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മ്പോ​ൾ താ​ൻ തൃ​ശൂ​ർ​ക്കാ​ര​നാ​ണെ​ന്നും തൃ​ശൂ​രി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കു കേ​സെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

ആ​ദ്യം താ​ൻ തൃ​ശൂ​രാ​ണ് എ​ന്നു പ​റ​ഞ്ഞ വോ​ട്ട് ചെ​യ്യു​ക, എ​ന്നി​ട്ട് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു പോ​യി വോ​ട്ട് ചെ​യ്യു​ക. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ഒ​രു വോ​ട്ട​ർ​ക്കു ര​ണ്ട് സ്ഥ​ല​ത്ത് വോ​ട്ട് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും തൃ​ശൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു. 

എ​ന്നാ​ൽ, ഇ​ട​തു​പ​ക്ഷ​വും വ​ല​തു​പ​ക്ഷ​വും ബു​ദ്ധി​മാ​ന്ദ്യം ഉ​ള്ള​വ​രാ​ക​രു​തെ​ന്ന് ആ​ക​രു​തെ​ന്ന് ബി​ജെ​പി നേ​താ​വ് അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ​പ്പ​ട്ടി​ക ര​ണ്ടാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​തെ​ല്ലേ​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​രേ​ഷ് ഗോ​പി നെ​ട്ടി​ശേ​രി​യി​ലെ വീ​ട് വി​റ്റ​താ​ണ്. അ​തു​കൊ​ണ്ട് അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് മാ​റ​ണം എ​ന്നാ​ണോ ഇ​വ​ർ പ​യു​ന്ന​ത്? പു​തി​യ വീ​ട് അ​ദ്ദേ​ഹം തൃ​ശൂ​രി​ൽ വാ​ങ്ങാ​ൻ പോ​കു​ക​യാ​ണെ​ന്നും ഇ​വി​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ഉ​ണ്ടെ​ങ്കി​ൽ അ​തു തെ​ളി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് സു​രേ​ഷ് ഗോ​പി

കൊ​ച്ചി: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ളി​ൽ ഒ​രാ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് അ​ങ്ക​മാ​ലി ഇ​ള​വൂ​രി​ലെ വീ​ട്ടി​ൽ മ​ന്ത്രി​യെ​ത്തി​യ​ത്.

പ​തി​ന​ഞ്ചു മി​നി​റ്റോ​ളം വീ​ട്ടി​ൽ തു​ട​ർ​ന്ന അ​ദ്ദേ​ഹം സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നു​മാ​യും സം​സാ​രി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ താ​രം ത​യാ​റാ​യി​ല്ല.

തൃ​ശൂ​രി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്. ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം കു​ടും​ബ​ത്തെ അ​റി​യി​ച്ചു.

Kerala

സു​രേ​ഷ് ഗോ​പി​യു​ടെ പു​ലി​പ്പ​ല്ല് മാ​ല; പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വ​നം​വ​കു​പ്പ്

തൃ​ശൂ​ർ : കേ​ന്ദ്ര മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ മാ​ല​യി​ല്‍ പു​ലി​പ്പ​ല്ലു​ണ്ടെ​ന്ന പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വ​നം​വ​കു​പ്പ്. പ​രാ​തി​ക്കാ​ര​നാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ. എ.​മു​ഹ​മ്മ​ദ് ഹാ​ഷി​മി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

ഈ ​മാ​സം 21ന് ​രാ​വി​ലെ പ​ത്ത​ര​യ്ക്ക് പ​ട്ടി​ക്കാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ഹാ​ഷി​മി​ന് വ​നം​വ​കു​പ്പ് നോ​ട്ടീ​സ​യ​ച്ചു. കൈ​യി​ലു​ള്ള തെ​ളി​വു​ക​ളും രേ​ഖ​ക​ളും നേ​രി​ട്ടെ​ത്തി ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ മാ​സം 16ന് ​സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ഹാ​ഷിം പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. ഈ ​പ​രാ​തി പി​ന്നീ​ട് വ​നം​വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Latest News

Up